Header Ads

  • Breaking News

    കൊച്ചി കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു;ഒരു മാസത്തിനിടെ കൊച്ചിയില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്





    പുലര്‍ച്ചെ കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുന്‍ ആണ് കൊല്ലപ്പെട്ടത്. എറണാകുളം കലൂര്‍ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നു.

    സംഭവത്തില്‍ കലൂര്‍ സ്വദേശിയായ കിരണ്‍ ആന്റണിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

    ഒരു മാസത്തിനിടെ കൊച്ചിയില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതില്‍ നാല് കൊലയ്ക്കും പിന്നില്‍ ലഹരിക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.


    No comments

    Post Top Ad

    Post Bottom Ad