Header Ads

  • Breaking News

    വാഹന വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു




    സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിയുടെ (ഓട്ടോറിക്ഷ മുതൽ ടാക്സി കാർ/ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സൽ വാഹനങ്ങൾക്ക്) കീഴിൽ വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗത്തിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10,00,000 രൂപയാണ് വായ്പ. അപേക്ഷകർ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവരും 18നും 55നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ കവിയരുത്. അപേക്ഷകർക്ക് വാഹനം ഓടിക്കാനുള്ള ലൈസൻസുണ്ടാവണം. വായ്പാ തുക അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളിൽ ഒമ്പത് ശതമാനവും ആണ് പലിശ. വായ്പാ തുക 60 തുല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കിൽ അതും സഹിതം) തിരിച്ചടക്കണം. ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പകൾ നൽകും. കോർപ്പറേഷന്റെ നിബന്ധനകളനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവർ അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513

    No comments

    Post Top Ad

    Post Bottom Ad