Header Ads

  • Breaking News

    നെഹ്‌റു ട്രോഫി വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കില്ല.






    തിരുവനന്തപുരം: ഞായറാഴ്ച വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന. കേരളത്തിൽ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വള്ളംകളി ഉൾപ്പെടുത്തിയിട്ടില്ല.ശനിയാഴ്ച കോവളത്തു നടക്കുന്ന സതേൺസോണൽ കൗൺസിൽ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി.
    നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നയച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിരുന്നു.


    No comments

    Post Top Ad

    Post Bottom Ad