Header Ads

  • Breaking News

    തെരുവ് നായ ശല്യം: ഹർജി ഇന്ന് സുപ്രീം കോടതിയിൽ

    സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെപ്പറ്റിയുള്ള ഹർജി ജസ്റ്റിസ് സ്ഞ്ജീവ ഖന്ന അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

    സാബു സ്റ്റീഫൻ, ഫാ. ഗീവർഗീസ് തോമസ് എന്നിവർ നൽകിയ ഹർജി സെപ്റ്റംബർ 26-ന് പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേസ് നേരത്തെ പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.

    പ്രതിരോധ കുത്തിവയ്പ് ഫലപ്രാപ്തിയെപ്പറ്റിയും കുത്തിവയ്പ് എടുത്തവരുടെ മരണത്തെപ്പറ്റിയും കോടതിയിൽ ചർച്ചയുണ്ടായേക്കുമെന്നാണ് സൂചന

    No comments

    Post Top Ad

    Post Bottom Ad