Header Ads

  • Breaking News

    860 അടി, ഉയരം 193 അടി, ചിലവ് 20,000 കോടി – ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലിന്റെ പ്രത്യേകതകൾ




    കൊച്ചി: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വപ്നം 15 വർഷത്തെ പ്രയത്നത്തിലൂടെയാണ് യാഥാർഥ്യമായിരിക്കുന്നത്. നാവിക സേനയുടെ ഭാഗമായി ഐ.എൻ.എസ് വിക്രാന്ത് ഇനി ഇന്ത്യൻ സമുദ്ര തീരം കാക്കും. കഴിഞ്ഞ ഓഗസ്റ്റിൽ, ഒന്നാംഘട്ട പരിശീലനവും ഒക്ടോബറിൽ രണ്ടാംഘട്ട പരിശീലനവും വിക്രാന്ത് വിജയകരമായി പൂർത്തിയാക്കിയിരുന്നു.

    ഐ.എൻ.എസ് വിക്രാന്തിന്റെ പ്രത്യേകതകൾ:

    • 20,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യൻ സമുദ്ര ചരിത്രത്തിലെ ഏറ്റവും വലിയ കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്.
    • 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പലിന്റെ സ്മരണയിലാണ് ഇതിന് വിക്രാന്ത് എന്ന് പേര് നൽകിയിരിക്കുന്നത്.
    • ചിലവ് 20,000 കോടി രൂപ. കപ്പലിന്‍റെ നീളം 860 അടി, ഉയരം 193 അടി.
    • കപ്പൽ നിർമാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ. 30 എയർക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം.
    • 40,000 ടൺ ഭാരമുള്ള വിക്രാന്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ്.
    • ഈ കപ്പലിൽ മിഗ്-29കെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആക്രമണ സജ്ജമായി നിലയുറപ്പിക്കും.
    • 2,300 കമ്പാർട്ട്മെന്റുകളിലായി 1,700 പേർക്ക് താമസിക്കാനുള്ള സൗകര്യം ഈ കപ്പലിലുണ്ട്.
    • വിക്രാന്തിന് 28 നോട്ടിക്കൽ മൈൽ പരമാവധി വേഗതയാണ് കൈവരിക്കാൻ സാധിക്കുക. ഒറ്റയടിക്ക് 7500 നോട്ടിക്കൽ മൈൽ സഞ്ചരിക്കാൻ ഈ വിമാനവാഹിനിയ്ക്ക് കഴിയും.
    • വിമാനവാഹിനിക്കപ്പൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇനി മുതൽ ഇന്ത്യയും. യു.എസ്, യു.കെ, റഷ്യ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും.
    • ഇന്ത്യൻ നേവിയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത ഐഎൻഎസ് വിക്രാന്ത്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ആണ് നിർമ്മിച്ചത്.

    No comments

    Post Top Ad

    Post Bottom Ad