Header Ads

  • Breaking News

    കൊല്ലത്ത് യുവതിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ ശ്രമം; 23കാരൻ പിടിയിൽ





    കൊല്ലം: യുവതിയെ ബലമായി തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് പിടികൂടി. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടില്‍ അനന്തു(23) ആണ് പൊലീസിന്റെ പിടിയിലായത്. കടവൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തങ്കശ്ശേരി സ്വദേശിനിയെയാണ് ഇയാള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
    യുവതിയുമായി മുൻപ് അടുപ്പത്തില്‍ ആയിരുന്ന അനന്തു ജോലികഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റികൊണ്ട് പോവുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നില്‍.

    യുവതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. യുവതിയുടെ പരാതിയില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് അഞ്ചാലുംമൂട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.


    No comments

    Post Top Ad

    Post Bottom Ad