നട്ടെല്ല് തകര്‍ന്ന് 13 വര്‍ഷമായി കിടപ്പിലായ യുവാവ് വ്രണം ബാധിച്ച് ദുരിതത്തില്‍
നീലേശ്വരം: തെങ്ങില്‍ നിന്നു വീണ് നട്ടെല്ല് തകര്‍ന്ന് 13 വര്‍ഷത്തിലധികമായി കിടപ്പിലായ യുവാവ് വ്രണം ബാധിച്ച് കിടക്കാനോ എണീറ്റിരിക്കാനോ പോലുമാകാതെ ദുരിതത്തില്‍. കോട്ടപ്പുറം ഉച്ചൂളിക്കുതിര് ചിറമ്മല്‍ ഹൗസിലെ സി.വിജേഷാണ് (38) ഇതു സംബന്ധിച്ച തുടര്‍ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. 2009 ഫെബ്രുവരി 15ന് കൊയാമ്പുറത്തുണ്ടായ അപകടത്തെ തുടര്‍ന്നാണ് വിജേഷ് കിടപ്പിലായത്. ആകെയുള്ള മൂന്നര സെന്റ് സ്ഥലത്തെ കൊച്ചു വീട്ടില്‍ അമ്മ വത്സലയ്‌ക്കൊപ്പമാണ് താമസം. വിജേഷിന് കൂട്ടിരിക്കേണ്ടതിനാല്‍ ഇവര്‍ക്ക് കൂലിവേലയ്ക്ക് പോകാനുമാകുന്നില്ല. കുടുംബത്തിന്റെ പ്രയാസമറിഞ്ഞവര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റ് കൊണ്ടാണ് ഈ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നത്. അലോപ്പതി, ആയുര്‍വേദം, ഫിസിയോ തെറാപ്പി എന്നിവ മാറി മാറി പരീക്ഷിച്ച് വിജേഷിന്റെ ആരോഗ്യം നില നിര്‍ത്തി വരുന്നതിനിടെയാണ് നട്ടെല്ലിന് വ്രണം ബാധിച്ചത്. നിത്യജീവിതത്തിന് പോലും വകയില്ലെന്ന സാഹചര്യത്തില്‍ ആകെയുള്ള വീടും പുരയിടവും പണയപ്പെടുത്തി തുടര്‍ ചികിത്സ നടത്താനുള്ള ധൈര്യമില്ലെന്ന് വിജേഷും അമ്മ വത്സലയും പറയുന്നു. ഇങ്ങനെയൊരു വിഷമസന്ധിയില്‍ ഉദാരമതികള്‍ നല്‍കുന്ന സഹായം കൊണ്ട് വിജേഷിനെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് വത്സല.
ഉദാരമതികളുടെ സഹായങ്ങള്‍ ബാങ്ക് ഓഫ് ബറോഡ നീലേശ്വരം ബ്രാഞ്ചിലെ 68650100003400 നമ്പര്‍ അക്കൗണ്ടിലേക്ക് അയക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു. IFSC CODE: BAROVJNILE 671012017. വിവരങ്ങള്‍ക്ക് ഫോണ്‍: 9656089956.
No comments
Post a Comment