Header Ads

  • Breaking News

    ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു




    തൃശൂർ: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

    ഒരുമാസം മുമ്പ് കാട്ടില്‍വെച്ചാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഴളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

    തെരുവുനായയുടെ കടിയേറ്റതിന് ശേഷം ഇവര്‍ ചികിത്സ തേടിയിരുന്നില്ല എന്നാണ് വിവരം. വാക്‌സിന്‍ ഉള്‍പ്പെടെ സ്വീകരിച്ചിരുന്നില്ല. ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കടിയേറ്റിരുന്നുവെങ്കിലും അവര്‍ ചികിത്സ തേടിയിരുന്നു. അതിനാല്‍ അവര്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.



    No comments

    Post Top Ad

    Post Bottom Ad