Header Ads

  • Breaking News

    വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ കണ്ണൂരിൽ കെട്ടിടമൊരുങ്ങി

    കണ്ണൂർ : തെരഞ്ഞെടുപ്പ്‌ സാമഗ്രികൾ സൂക്ഷിക്കുന്നതിന്‌ കെട്ടിടസമുച്ചയമൊരുങ്ങി. കണ്ണൂർ താലൂക്ക്‌ ഓഫീസ്‌ വളപ്പിലാണ്‌ മൂന്നുനില കെട്ടിടമൊരുങ്ങിയത്‌. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ കെട്ടിടസൗകര്യമൊരുക്കിയത്‌. 
    ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിങ്‌ യന്ത്രമുൾപ്പെടെയുള്ള സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനാണ്‌ കെട്ടിടം നിർമിച്ചത്‌. താഴത്തെ നിലയിൽ പാർക്കിങ്‌ സൗകര്യവും മുകളിലത്തെ നിലകളിൽ യന്ത്രങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യവുമാണ്‌. നിയമസഭാ, പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ ഉപകരണങ്ങളാണ്‌ ഇവിടെ സൂക്ഷിക്കുക. നിലവിൽ തളിപ്പറമ്പ്‌ കാഞ്ഞിരങ്ങാട്ടെ കിൻഫ്ര ഗോഡൗണിലാണ്‌ ഉപകരണങ്ങൾ സൂക്ഷിക്കുന്നത്‌. സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക്‌ താമസിക്കുന്നതിനുള്ള സൗകര്യവും കെട്ടിടത്തിൽ ഒരുക്കി.

    No comments

    Post Top Ad

    Post Bottom Ad