Header Ads

  • Breaking News

    മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 2 വഴിയാത്രക്കാർ മരിച്ചു



    വയനാട്: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേർ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശുകാരനായ ദുര്‍ഗപ്രസാദ്, ബംഗാളുകാരനായ തുളസിറാം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കാര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    വേഗത്തിലെത്തിയ വാഹനം പാലത്തിന്റെ നാടുവിലെത്തി തലകീഴായി മറിയുകയായിരുന്നു. ഇതിനിടെ, കാൽനടയാത്രക്കാരെ കാർ പുഴയിലേക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അഗ്നിരക്ഷാസേന മണിക്കൂറുകൾ എടുത്ത് ശ്രമപ്പെട്ടാണ് ദുർഗാപ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്.


    No comments

    Post Top Ad

    Post Bottom Ad