കാറും ടൂറിസ്റ്റ് ബസും കൂട്ടിയടിച്ച് : യുവതി മരിച്ചു, മൂന്നുപേര്‍ക്ക് പരുക്ക്

കാഞ്ഞങ്ങാട് : കാറും ടൂറിസ്റ്റ് ബസും കൂട്ടിയടിച്ച് യുവതിക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരുക്കേറ്റു. പൂച്ചക്കാട് സ്വദേശി ഷഹന (25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മലപ്പുറത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ശേഷം കാറില്‍ ബേക്കല്‍ പൂച്ചക്കാടെ വീട്ടിലേക്ക് മടങ്ങും വഴി അതിഞ്ഞാലില്‍ വെച്ച് എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റ യുവതിയെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റി. അവിടെ നിന്നാണ് യുവതി മരണത്തിനു കിഴടങ്ങിയത്.
No comments
Post a Comment