Header Ads

  • Breaking News

    2021ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഇമോജി ഇതാണ്…

    2021 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ടെക് സ്ഥാപനമായ യൂണികോഡ് കണ്‍സോര്‍ഷ്യം.അവരുടെ കണക്കുകള്‍ അനുസരിച്ച്‌, 2021ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച ഇമോജി ‘സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന’ ഇമോജിയാണ് (Face with tears of joy).

    ലിസ്റ്റില്‍ ഇടംപിടിച്ച മറ്റ് ഇമോജികളേക്കാള്‍ അഞ്ച് ശതമാനം കുടുതല്‍ ഈ ഇമോജി ഉപയോഗിക്കപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്.രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ചുവന്ന ഹൃദയമാണ്(Red Heart). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL) മൂന്നാമത്. തംബ്സ് അപ്പും കരയുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയും നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

    ഇമോജികളുടെ വിവിധ വിഭാഗങ്ങളില്‍ ഫ്ലാഗുകള്‍ക്കാണ് ഏറ്റവും ഡിമാന്റ് കുറവ്. അതേസമയം, മുഖത്തിന്റെയും ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന് വലിയ ഡിമാന്‍ുമാണ്. വാഹനങ്ങളുടെ വിഭാഗത്തില്‍ റോക്കറ്റിനാണ് ആരാധകര്‍ കൂടുതല്‍.


    No comments

    Post Top Ad

    Post Bottom Ad