അഴീക്കോട് മണ്ഡലം എംഎല്‍എ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
കെ വി സുമേഷ് എംഎല്‍എയുടെ മണ്ഡലം ഓഫീസ് ചിറക്കലില്‍ പ്രവര്‍ത്തനം തുടങ്ങി. ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ താഴെ നിലയില്‍ ഒരുക്കിയ ഓഫീസിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഒരു ജനകീയ ഓഫീസാക്കി എംഎല്‍എ ഓഫീസ് മാറ്റുമെന്നും അഴീക്കോട് മണ്ഡലത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ എം പ്രകാശന്‍ മാസ്റ്റര്‍, പി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓഫീസ് ഫോണ്‍ നമ്പര്‍- 8086193301 (കിരണ്‍, ഓഫീസ് സെക്രട്ടറി).
The post അഴീക്കോട് മണ്ഡലം എംഎല്‍എ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു appeared first on Kannur Vision Online.
No comments
Post a Comment