Header Ads

  • Breaking News

    നാളെ കൊവിഡ് വാക്സിനേഷന്‍ 20 കേന്ദ്രങ്ങളില്‍

    ജില്ലയില്‍ (ജൂണ്‍ 4) വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18-44 വയസിലുള്ള (1977 ന് ശേഷം ജനിച്ചവര്‍) അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി 20 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.
    ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരാണ് വാക്സിന്‍ ലഭ്യമാക്കുന്നത്. ആയതിനാല്‍ കോവിന്‍ പോര്‍ട്ടലില്‍(www.cowin.gov.in) രജിസ്റ്റര്‍ ചെയ്തതിനു ശേഷം കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ (covid19.kerala.gov.in) രജിസ്റ്റര്‍ ചെയ്യണം.

    The post നാളെ കൊവിഡ് വാക്സിനേഷന്‍ 20 കേന്ദ്രങ്ങളില്‍ appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad