നിയമസഭാ തിരഞ്ഞെടുപ്പ് ; മത്സരിയ്ക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി എം.എം മണി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി മന്ത്രി എം.എം മണി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിയ്ക്കാനുള്ള സാധ്യത മന്ത്രി തള്ളി കളഞ്ഞിട്ടില്ല. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കേരളം മുഴുവനും ഇപ്പോഴും ഓടിയെത്താനുള്ള ആരോഗ്യം തനിയ്ക്കുണ്ടെന്നും മന്ത്രി മണി പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിയ്ക്കുമെന്നും മണി പറഞ്ഞു.

No comments
Post a Comment