Header Ads

  • Breaking News

    ഗര്‍ഭിണിയായ സ്ത്രീക്ക് കൊറോണ




    സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 21 പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
    കൊല്ലത്ത് ഗര്‍ഭിണിയായ സ്ത്രീക്ക് കൊറോണ,
    286 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഒരുലക്ഷത്തിഅറുപത്തിഅയ്യായിരത്തി തൊള്ളായിരത്തി മുപ്പത്തിനാല് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിഅറുപത്തി അയ്യായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റൊന്ന് പേര്‍ വീടുകളിലും 641 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 145 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ 7622 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു. ഇതുവരെ സംസ്ഥാനത്ത് രോഗബാധയുണ്ടായവരില്‍ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയത് വഴിയായി 76 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതുവരെ രോഗം നെഗറ്റീവ് ആയത് 28 പേര്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad