Header Ads

  • Breaking News

    കൊറോണ പ്രതിരോധം; കേന്ദ്ര വിഹിതമായി കേരളത്തിന് 157 കോടി രൂപ

    തിരുവനന്തപുരം: 
    കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം കേരളത്തിന് 157 കോടി രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പ്രത്യേക കൊറോണ ആശുപത്രികള്‍ തുടങ്ങാന്‍ വലിയ തുക ആവശ്യമാണ്. ഇതിനായി ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും തുക അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ചത് 32,01,71,627 രൂപ.
    വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒരുമാസത്തെ ശമ്ബളം നല്‍കാമെന്ന് അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 20 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എംഎം മണി ഏല്‍പിച്ചിട്ടുണ്ട്.(അഞ്ചു ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ കെഎസ്‌ഇബി നേരത്തേ നല്‍കിയിരുന്നു) കേരള പവര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഒരുകോടി രൂപ സംഭാവന നല്‍കി.കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഒരുകോടി രൂപ സംഭാവന നല്‍കി.കൊല്ലം കോര്‍പ്പറേഷന്‍ ഒരുകോടി രൂപ നല്‍കി.

    No comments

    Post Top Ad

    Post Bottom Ad