വാഹന പരിശോധന ഇന്നുമുതൽ കർശനമാക്കി
സംസ്ഥാനത്ത് ഇന്നു രാവിലെ മുതൽ വാഹന പരിശോധന കർശനമാക്കി. ആളുകൾ കൂട്ടം കൂടുന്നത് പൂർണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും. പല ജില്ലാ പോലീസ് മേധാവി മാരും ഇന്നലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടർന്ന് സംസ്ഥാന പോലീസ് വേധാവി ലോക് നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.
ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നിൽക്കാൻ അനുവദിക്കും.
No comments
Post a Comment