മധ്യവയസ്കനെ വളപട്ടണം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിവളപട്ടണം
വളപട്ടണം പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവെ പാലത്തിന് സമീപം തിങ്കളാഴ്ച വൈകിട്ട് ആറു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ് സംസാരിക്കുന്ന ആളെ വളപട്ടണം അങ്ങാടിയിലും പരിസരത്ത് കണ്ടതായി നാട്ടുകാരിൽ ചിലർ ഭക്ഷണം വാങ്ങി കൊടുത്തതായി പറയുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
No comments
Post a Comment