72 പേർക്ക് കൂടി കൊവിഡ്
ആശങ്കയുയർത്തി മഹാരാഷ്ട്രയിൽ 72 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 302 ആയി. ഇന്ന് മുംബൈയിൽ 59 പേർക്കും നഗറിൽ മൂന്ന് പേർക്കും പൂനെ, താനെ, നവി മുംബൈ, കല്യാൺ ഡോംബിവ്ലി, വാശി വിഹാർ എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും രോഗം കണ്ടെത്തി. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ഇതിനോടകം തന്നെ 1500 പിന്നിട്ടു. ആകെ മരണം ഇന്ന് 47 ആയി.
No comments
Post a Comment