45 മിനിട്ടിനുള്ളിൽ ഇനി കോവിഡ് ടെസ്റ്റ് ഫലം: മലയാളികൾക്ക് അഭിമാനമായി കണ്ണൂർ പെരിയ സ്വദേശി ചൈത്ര സതീശൻ.
കണ്ണൂർ : മലയാളികൾക്ക് അഭിമാനമായി കണ്ണൂർ പെരിയ സ്വദേശി ചൈത്ര സതീശൻ (Chaithra Satheesan).
അമേരിക്കയിൽ 45 മിനിറ്റിനകം കോവിഡ് 19 വൈറസ് രോഗം ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം വികസിപ്പിച്ച സംഘത്തിൽ മുൻ നിരയിൽ ഈ മലയാളി പെൺകുട്ടിയുമുണ്ടായിരുന്നു.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ ഈ സംവിധാനം വികസിപ്പിച്ച കാലിഫോർണിയ ആസ്ഥാനമായ സെഫിഡ് കമ്പനിയിലെ ബയോ മെഡിക്കൽ എൻജിനീയറാണു ചൈത്ര.
പുതിയ സംവിധാനം വരുന്നതോടെ രോഗബാധിതരെ വേഗത്തിൽ കണ്ടെത്താനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ മികവിനു യുഎസ് പ്രസിഡന്റിന്റെ അവാർഡ് നേടിയ ചൈത്ര കാലിഫോർണിയയിലെ യുസി ഡേവിസ് എൻജിനീയറിങ് കോളജിൽ നിന്നാണു ബയോമെഡിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത്.
അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാവ്യാധിക്കുമുന്നിൽ ലോകം പകച്ചുനിൽക്കുന്ന ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ ഈ നേട്ടത്തിന് മാറ്റുകൂടുന്നു.
No comments
Post a Comment