Header Ads

  • Breaking News

    ശരണ്യ തൊഴിൽ പദ്ധതി: വനിതകൾക്ക് അപേക്ഷിക്കാം



    കണ്ണൂർ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതർ, ഭിന്നശേഷിക്കാരായ വനിതകൾ, പട്ടിക വർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കൻമാരുള്ള വനിതകൾ തുടങ്ങിയവർക്കായി എംപ്ലോയ്മെന്റ് വകുപ്പ് നടപ്പാക്കുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 55 നും മധ്യേ. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. വായ്പാ പരിധി 50,000 രൂപ (50 ശതമാനം സബ്സിഡി). ഫോൺ: 0497 2700831.

    No comments

    Post Top Ad

    Post Bottom Ad