Header Ads

  • Breaking News

    ബാർസലോണ എന്നെ വിലകുറച്ചു കണ്ടു, അത്‌ലറ്റികോ മാഡ്രിഡ് എന്നിൽ വിശ്വസിച്ചതിന് ഞാൻ എന്നും കടപ്പെട്ടിരിക്കും.


    അത്‌ലറ്റികോ മാഡ്രിഡിന് കിരീടം നേടി കൊടുത്തതിനു ശേഷം  ഉറുഗ്വേൻ താരം ഗ്രൗണ്ടിൽ കണ്ണീരൊഴുക്കി. തൻറെ കുടുംബത്തോട് വീഡിയോ കോളിൽ കണ്ണീരോടെയാണ് സുവാരസ് കിരീടസന്തോഷം പങ്കുവെച്ചത്.

    ബാർസലോണയിൽ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ സുവാരസിനെ ക്ലബ്ബ് കഴിഞ്ഞവർഷം വിലകുറച്ചു കണ്ടു റിവേൽ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന് വിറ്റതിൽ ക്ലബ്ബിന് പറ്റിയ വലിയ തെറ്റ്❕എന്ന് താരം അത്‌ലറ്റികോ മാഡ്രിഡിനെ ചാമ്പ്യന്മാർ ആക്കി കാണിച്ചുകൊടുത്തു. 

    എന്നെ ബാർസലോണ വിലവെച്ചില്ല ,  എന്നെ അവർ വിലകുറച്ചു കണ്ടു, എനിക്ക് അത്‌ലറ്റികോ മാഡ്രിഡ് അവസരം തന്നു, എന്നെ ഈ ക്ലബ്ബ് വിശ്വസിച്ചതിന് എന്നും ഞാൻ കടപ്പെട്ടിരിക്കും.

    ഈ ക്ലബിനോട് ഞാൻ എല്ലായ്പ്പോഴും നന്ദിയുള്ളവനായിരിക്കും. ഞാൻ വർഷങ്ങളായി ഫുട്ബോൾ കളിക്കുന്നുണ്ട്, പക്ഷേ ഇത് എനിക്കും എൻറെ കുടുംബത്തിനും ഏറ്റവും ബുദ്ധിമുട്ടുള്ള വർഷമാണെന്ന് ഞാൻ കരുതുന്നു.❞ എന്ന് സുവാരസ് മത്സരശേഷം പങ്കുവെച്ചു.

     

    No comments

    Post Top Ad

    Post Bottom Ad