Header Ads

  • Breaking News

    ‘തമിഴ്നാട് ഇന്ത്യയാണ്, പക്ഷേ ഇന്ത്യ തമിഴ്നാട് അല്ല’; പരിഭാഷകനെ വെള്ളംകുടിപ്പിച്ച് രാഹുൽ ഗാന്ധി, വീഡിയോ

    കേന്ദ്രസർക്കാരിനെ വിമർശിച്ച് തമിഴ് വോട്ടർമാരെ കൈയ്യിലെടുക്കാമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾ പാളി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് നടത്തിയ പ്രചരണ പരിപാടിക്കിടെയാണ് സംഭവം. തനിക്ക് തമിഴ്നാടുമായുള്ളത് രാഷ്ട്രീയ ബന്ധമല്ലെന്നും അത് രക്തബന്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടർന്ന് കേന്ദ്രത്തെ വിമർശിച്ചപ്പോഴാണ് പരിഭാഷകൻ അർത്ഥം മനസിലാകാതെ അന്ധാളിച്ച് നിന്നത്.

    Also Read:മതേതര സംസ്ഥാനമായി തമിഴ്​നാട്​ എന്നും തുടരും; ബിജെപിയുടെ ശ്രമം നടക്കില്ല: സ്റ്റാലിന്‍

    റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധി പറഞ്ഞതിങ്ങനെ: ‘തമിഴ്നാട് ഇന്ത്യയാണെന്ന് നമുക്ക് പറയാമെങ്കിൽ ഇന്ത്യ തമിഴ്നാട് ആണെന്ന് പറഞ്ഞേ മതിയാകൂ. അത് അങ്ങനെയാകില്ല. തമിഴ്നാട് ഇന്ത്യയാണെന്ന് നാം പറയും, പക്ഷേ ഇന്ത്യ തമിഴ്നാട് അല്ല’. ഈ വാക്കുകളിലൂടെ രാഹുൽ ഗാന്ധി എന്താണ് ഉദ്ദേശിച്ചതെന്ന് ചുറ്റിനും കൂടി നിന്നവർക്കോ പരിഭാഷകനോ മനസിലായില്ല.

    കേന്ദ്ര സർക്കാരിനെതിരെ വിമർശിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ പരാമർശം. രാഹുൽ പറഞ്ഞതെന്തെന്ന് മനസിലാകാതെ നിസഹായതയോടെ നിൽക്കുന്ന പരിഭാഷകനും ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. രാഹുൽ ഗാന്ധി ഒരിക്കൽകൂടി പരിഭാഷകനെ ആശയക്കുഴപ്പത്തിലാക്കിയെന്ന് അമിത് മാളവ്യയും വീഡിയോ ട്വീറ്റ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad