Header Ads

  • Breaking News

    മമ്മൂട്ടിയോ മോഹൻലാലോ ആരാണ് മികച്ച നടൻ ? ശോഭനയുടെ മറുപടി ഇത്…


    മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം അടക്കം കരസ്ഥമാക്കിയ ശോഭന നൃത്ത പരിപാടികളുടെ തിരക്ക് മൂലം സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. വളരെക്കാലത്തിനു ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരികെയെത്തി. ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് ശോഭന എത്തിയത്. സുരേഷ് ഗോപി, ജയറാം, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം ശോഭന നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

    എങ്കിലും പ്രേക്ഷകർ ഏറ്റവും കൂടുതൽ ആസ്വദിച്ചത് മോഹൻലാൽ ശോഭന ജോഡികളെയാണ്. ഇവർ ഒന്നിച്ചഭിനയിച്ച 90 ശതമാനം ചിത്രങ്ങളും വൻ ഹിറ്റുകളായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രേക്ഷകരുമായി ലൈവിൽ എത്തിയ ശോഭനയോട് മലയാളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടൻ ആര് എന്ന് ആരാധകർ ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി അന്തരിച്ചു പോയ തിലകനെയാണ് ശോഭന ചൂണ്ടിക്കാണിക്കുന്നത്. മണിച്ചിത്രത്താഴ്, പവിത്രം, മായാമയൂരം, മിന്നാരം, മിന്നാമിനുങ്ങിനും മിന്നുകെട്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ തിലകനൊപ്പം ശോഭന വേഷമിട്ടിട്ടുണ്ട്.

    മമ്മൂട്ടി, മോഹൻലാൽ ഇതിലേതെങ്കിലുമൊന്ന് ആകും ശോഭന പറയുവാൻ പോകുന്നത് എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ശോഭന നിരാശപ്പെടുത്തിയെങ്കിലും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേര് പറയാതെ വളരെ ബുദ്ധിപരമായി തിലകന്റെ പേര് പറഞ്ഞു ശോഭന ഫാൻസിനെ നിരാശപ്പെടുത്തിയില്ല. മോഹൻലാലിനൊപ്പം ഇനിയൊരു ചിത്രമെന്നാണ് ഉണ്ടാവുക എന്നും ആരാധകർ ചോദിച്ചു. അവസരം വന്നാൽ തനിക്ക് ചെയ്യുന്നതിന് യാതൊരു മടിയും ഇല്ല എന്നാണ് ശോഭനയുടെ അഭിപ്രായം. പ്രേക്ഷകരുടെ ഈ ആഗ്രഹത്തെ പറ്റി തന്റെ അടുത്ത സുഹൃത്തായ മോഹൻലാലിനോട് താൻ പറയുമെന്നും ശോഭന പറയുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad