Header Ads

  • Breaking News

    ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു;വിടവാങ്ങിയത് ബോളിവുഡ് സിനിമയിലെ പ്രിയതാരം


    അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഋഷി കപൂർ(67) മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. തടസ്സത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യു എസ് എ യിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഒരു വർഷത്തിനുശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഇദ്ദേഹം. ബോളിവുഡ്താരം രൺബീർ കപൂർ അദ്ദേഹത്തിന്റെ മകനാണ്.

    “അദ്ദേഹം പോയി. ഞാന്‍ ആകെ തകര്‍ന്നിരിക്കുകയാണ്.” എന്ന് അമിതാഭ് ബച്ചന്‍ കുറിച്ച വാക്കുകളിലൂടെയാണ് ഋഷി വിടവാങ്ങിയ വിവരം ലോകമറിയുന്നത്.

    ബോബി എന്ന സിനിമയിലൂടെ ഇന്ത്യന്‍ സിനിമയുടെ മനസ്സില്‍ ചിരപ്രതിഷ്‌ഠ നേടിയ താരമാണ് ഋഷി.നീതു സിംഗാണ് ഭാര്യ. നടന്‍ രണ്‍ബീര്‍ കപൂര്‍ മകനും റിഥിമ കപൂര്‍ മകളുമാണ്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad