Header Ads

  • Breaking News

    തമിഴ് ചിത്രങ്ങൾക്ക് പിന്നാലെ മലയാള ചിത്രങ്ങളും ഓൺലൈനിൽ റിലീസിന് ഒരുങ്ങുന്നു ? !!!


    പൊന്മകള്‍ വന്താല്‍ എന്ന ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ടുള്ള ഒടിടി റിലീസിന് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടതായ വാര്‍ത്ത തമിഴ് സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 2ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ജ്യോതിക ചിത്രം ‘പൊന്‍മകള്‍ വന്താല്‍’ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നതിനാൽ നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ ഇനി മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്‌നാട് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍. സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രം സൂരറൈ പൊട്രുവിന്‍റെ റിലീസിന് ഭീഷണിയായിരിക്കുകയാണ് ഈ തീരുമാനം.

    അക്ഷയ് കുമാറിന്‍റെ ‘ലക്ഷ്‍മി ബോംബ്’ ഉള്‍പ്പെടെ ചില ഹിന്ദി സിനിമകളും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുന്നതായും വാര്‍ത്തകളും വന്നിരുന്നു. മലയാളത്തിലും ഇത് ആയിക്കൂടെ എന്ന നിലപാടിലാണ് നിർമ്മാതാക്കൾ ഇപ്പോൾ. മലയാളത്തിൽ പല ചിത്രങ്ങളും റിലീസിനോട് അടുക്കവെയാണ് തിയേറ്ററുകൾ അടച്ചുപൂട്ടിയത്. ഇനി തീയേറ്ററുകൾ എന്നു തുറക്കുമെന്ന് അറിയില്ലാത്തതിനാൽ മുടക്കു മുതല്‍ ലഭിച്ചാല്‍ ഓണ്‍ലൈന്‍ റിലീസിന് തങ്ങള്‍ക്ക് തടസമില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പക്ഷം.

    കുഞ്ഞാലിമരയ്ക്കാര്‍, വണ്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, കുഞ്ഞെല്‍ദോ, മാലിക്, വാംഗ്, ഹലാല്‍ ലൗ സ്റ്റോറി, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ മലയാള സിനിമകള്‍ റിലീസിങ്ങിനൊരുങ്ങുമ്പോഴാണ് കോവിഡ് പടർന്നു പിടിച്ചത്. തമിഴ് സിനിമയില്‍ ഓണ്‍ലൈന്‍ റിലീസ് നീക്കം വിവാദമായെങ്കിലും മലയാള സിനിമയില്‍ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad